മുംബൈ|
jibin|
Last Updated:
ചൊവ്വ, 3 മെയ് 2016 (16:02 IST)
റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്വില്‍ അംബാസഡര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചതായി സച്ചിന്‍ അറിയിച്ചു. ഈ ബഹുമതി സന്തോഷത്തോടെ സ്വീകരിക്കുന്നതായും രാജ്യത്ത് കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് തനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും സച്ചിന്‍ വ്യക്തമാക്കി.
അംബാസിഡറായി ബോളിവുഡ് താരം സൽമാൻ ഖാനെ നിയമിച്ചതിനെതിരെ പല ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിരുന്നു. കായികരംഗത്ത് യാതൊരു സംഭവാനയും നല്‍കാത്ത സല്‍മാനെ പരിഗണിക്കുന്നതില്‍ കായിക രംഗത്തുള്ളവര്‍ തന്നെ രംഗത്ത് എത്തിയിരുന്നു. കായിക താരങ്ങളായ യോഗേശ്വർ ദത്തും മിൽഖാ സിംഗും പരസ്യമായി ഇതിനെതിരെ രംഗത്തുവരുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.
സച്ചിനെ ഗുഡ്‍വിൽ അംബാസിഡറാക്കിയാല്‍ കായിക മേഖലയില്‍ നിന്നടക്കമുള്ള ഒരു ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകില്ല എന്ന ഉറച്ച വിസ്വാസമാണ് ഇന്ത്യൻ ഒളിമ്പിക്‍സ് അസോസിയേഷനെ ഇത്തരമൊരു തീരുമാനത്തില്‍ എത്തിക്കാന്‍ പ്രേരിപ്പിച്ചത്. അതേസമയം, ഓസ്കര്‍ പുരസ്കാര ജേതാവ് എ ആര്‍. റഹ്മാനെയും ഒളിമ്പിക് അസോസിയേഷന്‍ ഗുഡ്വില്‍ അംബാസഡര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിലൂടെ, കൂടുതല്‍ കോര്‍പറേറ്റ് സ്പോണ്‍സര്‍മാരെ നേടുകയാണ് ഒളിമ്പിക് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്.