സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2022 (11:29 IST)
ഉത്തരാഖണ്ഡില്‍ 16 പര്‍വ്വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ 16 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 14 വിദ്യാര്‍ത്ഥികളുടെയും രണ്ട് അധ്യാപകരുടേയും മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദുരന്തനിവാരണ സേനയും പര്‍വ്വതാരോഹ വിദഗ്ധരും സൈന്യവും സംയുക്തമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.