ഭീകരവാദികള്‍ക്ക് എതിരെ പാകിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണം; ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് എതിരെ നടപടിയെടുക്കുന്നതിന് പിന്തുണയെന്നും അമേരിക്ക

ഇന്ത്യയ്ക്ക് യു എസിന്റെ പിന്തുണ

വാഷിംഗ്‌ടണ്‍| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (10:16 IST)
ഭീകരവാദികള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കണമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. യു എസ് വിദേശകാര്യവക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകവാദ ഗ്രൂപ്പുകള്‍ക്ക് എതിരെ നടപടിയെടുക്കുന്നതിനെയും അനുകൂലിക്കുന്നുവെന്ന് കിര്‍ബി പ്രതികരിച്ചു.

പാക് അധീന കശ്‌മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ രൂപം കൊണ്ട പ്രത്യേക സാഹചര്യം അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടതുണ്ട്.

യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ഉറി ആക്രമണത്തിന് ശേഷം, ഇന്ത്യന്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജുമായി ഫോണില്‍ സംസാരിച്ചിരുന്നു. ആക്രമണത്തില്‍ അമേരിക്കയുടെ നടുക്കം രേഖപ്പെടുത്തിയിരുന്നെന്നും അദ്ദേഹം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :