Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (08:49 IST)
ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതുകൊണ്ടാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ദൗത്യം വിജയിച്ചതെന്നു സംഭാജി ഭിഡെ പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യം ലക്ഷ്യത്തിലെത്താത്തതിനെ പരാമര്‍ശിച്ചായിരുന്നു ഭിഡെയുടെ ഈ പ്രതികരണം.
അമേരിക്ക അവരുടെ ബഹിരാകാശ പേടകം 38 തവണ ചന്ദ്രനിറക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഓരോ തവണയും പരാജയപ്പെട്ടു. 39ആം ശ്രമത്തിലാണ് അമേരിക്കയുടെ ദൗത്യം വിജയിച്ചത്. കാരണം അവര്‍ ഏകാദശി നാളിലാണ് വിക്ഷേപണം നടത്തിയതെന്ന് സംഭാജി ഭിന്‍ഡെ പറഞ്ഞു.
ശാസ്ത്രജ്ഞരിലൊരാള്‍ ഇന്ത്യന്‍ സമയക്രമം പിന്തുടരാന്‍ നിര്‍ദേശം നല്‍കി. ആ ശാസ്ത്രജ്ഞന്‍റെ ആവശ്യപ്രകാരം ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാല്‍ 39ആം തവണ ദൗത്യം വിജയകരമായെന്നും ഭിന്‍ഡെ പറഞ്ഞു. സോലാപൂരിലെ പ്രസംഗത്തിനിടെയായിരുന്നു ഭിന്‍ഡെയുടെ പരാമര്‍ശം. നേരത്തെ തന്‍റെ മാന്തോപ്പിലെ മാമ്പഴം കഴിച്ച യുവതികള്‍ക്ക് കുട്ടികളുണ്ടായിരുന്നതായും ഭിന്‍ഡെ അവകാശപ്പെട്ടിരുന്നു.
മുന്‍ ആര്‍എസ്എസ് നേതാവായ ഭിഡെ ശിവ പ്രതിഷ്ഠന് ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ നേതാവാണ്. 2018-ല്‍ ഭീമ കൊറേഗാവില്‍ ദളിതര്‍ക്കെതിരെ കലാപമുണ്ടാക്കിയ കേസിലെ പ്രതിയുമാണ്.