59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വലിയ സഹായകമാകുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി

ശ്രീനു എസ്| Last Updated: വ്യാഴം, 2 ജൂലൈ 2020 (11:16 IST)
59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വലിയ സഹായകമാകുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ഇത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ടിക് ടോക്ക്, യുസി ബ്രൗസര്‍, ഹലോ, എക്‌സെന്‍ഡര്‍, യൂക്യാം ഉള്‍പ്പടെയുള്ള 59 ജനപ്രിയ ആപ്ലിക്കേഷനുകളാണ് കേന്ദ്രം നിരോധിച്ചിട്ടുള്ളത്.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയത്. അതേസമയം ഇന്ത്യന്‍ നിയമപ്രകാരമുള്ള എല്ലാ സ്വകാര്യത-സുരക്ഷാമാനദണ്ഡങ്ങളും ടിക്ടോക് പാലിക്കുന്നുണ്ടെന്നും ചൈന ഉള്‍പ്പെടെയുള്ള വിദേശസര്‍ക്കാറുകളുമായും ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ലെന്നും ഭാവിയിലും സ്വകാര്യതക്ക് അതീവപ്രാധാന്യം നല്‍കികൊണ്ട് ടിക്ടോക് മുന്നോട്ടുപോകുമെന്നും ടിക്ടോക് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :