നിനക്ക് അഭിനയിക്കാൻ അറിയില്ലെന്ന് കമന്റ്, വായടപ്പിച്ച് തപ്‌സി

അഭിറാം മനോഹർ| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (13:27 IST)
ബോളിവുഡ് സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരമാണ് തപ്‌സി പന്നു. വിവിധ രാഷ്ട്രീയ വിഷയങ്ങളിലും ശക്തമായ തീരുമാനങ്ങളാണ് താരത്തിൽ നിന്നും ഉണ്ടാവാറുള്ളത്. അതിനാൽ തന്നെ സോഷ്യൽ മീഡിയകളിലും ശക്തമായി തന്നെയാണ് തപ്‌സി പ്രതികരിക്കാറുള്ളത്. ഇപ്പോഴിതാ തന്നെ വിമർശിച്ച വ്യക്തിക്ക് തപ്‌സി നൽകിയ ഉത്തരം വൈറലായിരിക്കുകയാണ്.

നിങ്ങൾ അഭിനയം അറിയാത്ത ഫാല്‍തു ഹീറോയിനാണെന്ന്’ പറഞ്ഞതിനാണ് നടി മറുപടി നൽകിയിരിക്കുന്നത്.നിങ്ങൾക്ക് അഭിനയമറിയില്ല, ന്തൊക്കെ സിനിമകളാണ് ചെയ്യുന്നത്?’ എന്നായിരുന്നു കമന്റ്. ഞാൻ എന്റെ നിലവാരമുയർത്തിയിട്ടുണ്ട്. നിങ്ങൾക്ക് അത് മനസിലാകില്ല എന്നാണ് താരത്തിന്റെ മറുപടി.തപ്സിയുടെ മറുപടിയെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ‘തപ്പട്’ ആണ് തപ്‌സിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. രശ്മി റോക്കറ്റ് എന്ന സിനിമയാണ് താപ്സിയുടേതായി ഇനി വരാനിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :