ഭർത്താവുമായി ഫോണിൽ സംസാരിച്ച് കൊണ്ട് ഇണചേരുകയായിരുന്ന പാമ്പുകൾക്ക് മേലിരുന്നു, യുവതിക്ക് ദാരുണാന്ത്യം

Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (13:29 IST)
ഭർത്താവുമായി ഫോണിൽ സംസാരിക്കവേ പാമ്പു കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഫോണിൽ സംസാരിക്കവേ അറിയാതെ, ഇണ ചേർന്ന് കൊണ്ടിരുന്ന പാമ്പുകൾക്ക് മുകളിൽ കയറിയ ഇരുന്നപ്പോഴാണ് യുവതിക്ക് പാമ്പു കടിയേറ്റത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം.

റിയാൻ‌വ് സ്വദേശിനിയായ ഗീതയാണ് പാമ്പുകടിയേറ്റ് മരിച്ചത്. തായ്‌ലാൻഡിൽ ജോലി ചെയ്യുന്ന ഭർത്താവുമായി സംസാരിക്കവേ വീടിനുള്ളിൽ കയറി തന്റെ റൂമിലെ കിടക്കയിൽ ഇരിക്കാനൊരുങ്ങുകയായിരുന്നു യുവതി. ജനൽ വഴി വീടിനകത്ത് കടന്ന പാമ്പുകൾ കിടക്കയിൽ ഉള്ളത് ഗീത കണ്ടില്ല. ഇണ ചേരുകയായിരുന്ന പാമ്പുകൾ യുവതിയെ കടിച്ചു.

കടിയേറ്റതും യുവത് ബോധരഹിതയായി. കുറച്ച് കഴിഞ്ഞ് മുറിക്കകത്തേക്കെത്തിയ വീട്ടുകാരാണ് യുവതിയെ പാമ്പുകടിയേറ്റ് വീണ നിലയിൽ കണ്ടെത്തിയത്. പാമ്പുകൾ അപ്പോഴും കിടക്കയിൽ ഇണ ചേരുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാ‍ർ പാമ്പുകളെ തല്ലിക്കൊലന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :