ഗോരഖ്പൂര്‍|
VISHNU.NL|
Last Updated:
ബുധന്‍, 1 ഒക്‌ടോബര്‍ 2014 (09:18 IST)
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രി ഗോരഖ്പൂര്‍ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.
ഗോരഖ്പൂര്‍ കൃഷക് എക്സ്പ്രസ്, ലഖ്നൌ ബറൌണി എക്സ്പ്രസിനു പിന്നിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബറൌണി എക്സ്പ്രസിന്റെ മൂന്നു കോച്ചുകള്‍ പാളംതെറ്റി. സിഗ്നല്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റയില്‍വെ ഉത്തരവിട്ടു.
മരണസംഖ്യ ഉയരാനിടയുണ്ട്. ഇടിയുടെ ആഘാതത്തില്‍ നാല് ബോഗികള്‍ തകര്‍ന്നു. ബറൂണി എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. കൃഷക് എക്‌സ്പ്രസിന്റെ ഡ്രൈവറേയും അസിസ്റ്റന്റ് ഡ്രൈവറേയും റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു.
അപകടത്തെ തുടര്‍ന്ന് ഏഴു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ഒരു ട്രെയിന്‍ റദ്ദാക്കി. മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ സഹായധനം നല്‍കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.