ട്രെയിനില്‍ ഭക്ഷണത്തിന് ഇനി എസ് എം എസ് അയച്ചാല്‍ മതി
Jithu|
Last Updated:
വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (12:22 IST)
ട്രെയിനില്‍ ഭക്ഷണം ലഭിക്കുന്നതിനായി ഒരു മെസേജ് അയച്ചാല്‍ മതിയാകും. എസ് എം എസ് വഴി ട്രയിന്‍ യാത്രയ്ക്കിടെ ഭക്ഷണം ബുക്ക് ചെയ്യാനുള്ള സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുകയാണ്.ഈ കേറ്ററിംഗ് സേവനത്തിന്റെ ഭാഗമായാണ്
ഈ സംവിധാനം ആരംഭിക്കുന്നത്.
ഡല്‍ഹി അമൃത്സര്‍ മേഖലയിലായിരിക്കും ഇത് ആദ്യം നടപ്പാക്കുക. ഈ സംവിധാനത്തില്‍ 139 എന്ന നംബറിലേക്ക് പി എന്‍ ആര്‍ നംബര്‍ സഹിതം എസ്എംഎസ് അയക്കണം. പി എന്‍ ആര്‍ നംബര്‍ ഉപയോഗിച്ചാണ് യാത്രക്കാരന്റെ ഇരിപ്പിടം കണ്ടെത്തുന്നത്.
ഈ സംവിധാനം ഭാവിയില്‍ മറ്റ് മേഖലകളിലേക്കും വ്യാപിക്കാനാണ് റെയില്‍വേയുടെ പദ്ധതി.