1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. UP Kushinagar Mishup Yogi

ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ സംഭവത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 13 ആയി

UP
ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ സംഭവത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. ഇന്നുരാവിലെ ചികിത്സയിലായിരുന്ന രണ്ടു സ്ത്രീകള്‍ കൂടി മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് കിണറിനുപുറത്തിട്ടിരുന്ന സ്ലാബ് ഇടിഞ്ഞ് അപകടം ഉണ്ടായത്. ഒരുവിവാഹവുമായി ബന്ധപ്പെട്ട് ഒരുകൂട്ടം സ്ത്രീകള്‍ സ്ലാബില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ അമിത ഭാരം കൊണ്ട് സ്ലാബ് പൊട്ടുകയായിരുന്നു. ഇതോടെ ഇതിനു പുറത്തിരുന്ന സ്ത്രീകളും കിണറിനുള്ളിലേക്ക് വീണു. 
 
അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സര്‍ക്കാര്‍ ജീവനക്കാരന്റെ മരണശേഷം രണ്ടാം ഭാര്യക്ക് കുടുംബ പെന്‍ഷനുള്ള അര്‍ഹതയില്ലെന്ന് കോടതി