1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pinarayi vijayan against yogi adityanath

യോഗി ആദിത്യനാഥിന് മറുപടിയുമായി പിണറായി: യുപി കേരളം പോലെയായാല്‍ ജാതി-മതത്തിന്റെ പേരില്‍ ആരും കൊല്ലപ്പെടില്ല

Pinarayi Vijayan
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളം പോലെയായാല്‍ ജാതി-മതത്തിന്റെ പേരില്‍ ആരും കൊല്ലപ്പെടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഡിയോയിലാണ് യോഗി കേരളത്തെ അധിക്ഷേപിച്ച് സംസാരിച്ചത്. ഉത്തര്‍ പ്രദേശ് കേരളത്തെ പോലെ ആകാതിരിക്കാന്‍ കരുതല്‍ വേണമെന്നാണ് യോഗി പറഞ്ഞത്. നിങ്ങളുടെ വോട്ട് ഉത്തര്‍ പ്രദേശിന്‍െ ഭാവി നിര്‍ണയിക്കുമെന്നും അല്ലെങ്കില്‍ ഉത്തര്‍ പ്രദേശ് കശ്മീരും കേരളവും ബംഗാളുമായി മാറുമെന്നാണ് യോഗി പറഞ്ഞത്.
 
യോഗിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്തെത്തി. യുപിയോട് കേരളം പോലെയാകാന്‍ വോട്ടു ചെയ്യുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. 
അടുത്ത ലേഖനം
യോഗിക്ക് ഹിന്ദിയിലും 'കൊട്ട്' കൊടുത്ത് പിണറായി; ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍