അനുബന്ധ വാര്‍ത്തകള്‍
- അന്താരാഷ്ട്ര സഹായത്തോടെ പ്രതിപക്ഷം യുപിയിൽ കലാപത്തിന് ശ്രമിക്കുന്നു- യോഗി ആദിത്യനാഥ്
- രാഹുൽ ഗാന്ധിക്കെതിരായ യുപി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി
- യുപി ബലാത്സംഗം: പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയും പൊലീസ് കസ്റ്റഡിയില്‍, പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജ്
- യുപി കൂട്ടബലാത്സംഗം: കര്‍ശന നടപടി വേണമെന്ന് മോദി, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് യോഗി
- ബാബറി മസ്‌ജിദ് കേസിൽ വിധിപ്രസ്താവം തുടങ്ങി, 2000 പേജുള്ള വിധിയെന്ന് റിപ്പോർട്ട്, യുപിയിൽ കനത്ത സുരക്ഷ
രാത്രിയിൽ സംസ്‌കാരം നടത്തിയത് അക്രമങ്ങൾ ഒഴിവാക്കാൻ: വ്യത്യസ്‌ത ന്യായികരണവുമായി യുപി സർക്കാർ സുപ്രീം കോടതിയിൽ
സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ഹത്രാസിൽ അക്രമത്തിൽ മരിച്ച പെൺകുട്ടിയുടെ സംസ്‌കാരം രാത്രിയിൽ തന്നെ നടത്തിയതെന്ന വാദവുമായി ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. വൻ തോതിൽ അക്രമങ്ങൾ നടക്കാൻ സാധ്യതയുണെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നെന്നും സുപ്രീം കോടതിയിൽ യുപി സർക്കാർ സംർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു.
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ സത്യവാങ്‌മൂലം. ബാബറി മസ്‌ജിദ് പൊളിച്ച കേസിൽ തലേ ദിവസം വിധി വന്നതിനാൽ ജില്ല അതീവ ജാഗ്രതയിലായിരുന്നുവെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതിന് പിന്നാലെയാണ് അക്രമങ്ങൾ നടക്കാൻ സാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചത്. ഹത്രാസിലെ സംഭവം സാമുദായിക സംഘർഷത്തിന് ഉപയോഗിക്കപ്പെടാൻ ഇടയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.
അടുത്ത ലേഖനം