ബാബറി മസ്‌ജിദ് കേസിൽ വിധിപ്രസ്‌താവം തുടങ്ങി, 2000 പേജുള്ള വിധിയെന്ന് റിപ്പോർട്ട്, യു‌പിയിൽ കനത്ത സുരക്ഷ

അഭിറാം മനോഹർ| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (12:28 IST)
ബാബറി മസ്‌ജിദ് തകർത്ത കേസിൽ ലക്‌നൗ കോടതി ഉടൻ വിധി പ്രസ്ഥാവിക്കും.
ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ്
ആണ് വിധി പ്രസ്താവിക്കുന്നത്. വിധിക്ക് മുന്നോടിയായി ഉത്തർപ്രദേശിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിചു. 1992 ഡിസംബർ 6ന് ബാബറി മസ്‌ജിദ് പൊളിച്ച കേസിൽ എൽകെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരാണ് പ്രതികൾ.മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി.

28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി,കല്യാൺ സിങ് ഉൾപ്പടെ കേസിലെ എല്ലാ പ്രതികളോടും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വധശിക്ഷയെ നേരിടാനും തയ്യാറെന്നും വിധി എതിരായാൽ ജാമ്യം തേടില്ലെന്നും ഉമാഭാരതി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :