1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Unnao rape case victim condition Critical

ഉന്നാവ് പെൺകുട്ടിയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ

പെൺകുട്ടി വെന്റിലേറ്ററിലാണെന്നും രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്‌ടർമാർ സൂചിപ്പിച്ചു.

Unnao Rape
ഉത്തർപ്രദേശിലെ ഉന്നാവിൽ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരം. പെൺകുട്ടി വെന്റിലേറ്ററിലാണെന്നും രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്‌ടർമാർ സൂചിപ്പിച്ചു. പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. പെൺകുട്ടിയെ ചികിത്സിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

വിദഗ്ദ ചികിത്സയ്‌ക്കായി പെൺകുട്ടിയെ ഇന്നലെ ലഖ്‌നൗവിൽ നിന്നും ഡൽഹിയിലെ സഫ്‌ദർജ്‌ങ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല. കുട്ടിയുടെ ചികിത്സാ ചെലവ് യുപി സർക്കാർ ഏറ്റെടുത്തിരുന്നു. സംഭവം അന്വേഷിക്കാൻ യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 
About Writer
തുമ്പി ഏബ്രഹാം
അടുത്ത ലേഖനം
‘തന്റെ ഒന്ന് വിടെടാ, ഒന്ന് കാണാനല്ലേ’; ഒരുത്തി ദുബായിൽ അധ്യാപിക, മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ - സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി