Last Modified ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (13:11 IST)
വാഹനാപകടത്തില്‍ പരുക്കേറ്റ് ഡൽഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് പെണ്‍കുട്ടിയെ വാർഡിലേക്ക് മാറ്റി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാസം ആറിനാണ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റിയത്.
ബിജെപി എംഎൽഎ കുൽദീപ് സിംഗിനെതിരെ പീഡനപരാതി നൽകിയിരുന്ന പെൺകുട്ടിക്ക് ജൂലൈ 28 നാണ് വാഹനാപകടത്തിൽ പരുക്കേറ്റത്. പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്കിടിക്കുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തില്‍ പരുക്കേറ്റ അഭിഭാഷകന്‍റെ ആരോഗ്യസ്ഥിതിയിലും പുരോഗതിയുണ്ട്. അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.