വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 28 ജനുവരി 2021 (09:16 IST)
ഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് വ്യാപനം നന്നേ കുറയുന്ന സാഹചര്യത്തിലാണ് കൂടുതൽ
ഇളവുകൾ അനുവദിച്ചിരിയ്ക്കുന്നത്. ഫെബ്രുവരി ഒന്നുമുതൽ പുതിയ ഇളവുകൾ നിലവിൽവരും. സിനിമ തീയറ്ററുകളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിയ്ക്കാം, എന്നാൽ എത്ര പേരെ പ്രവേശിപ്പിയ്ക്കാം എന്നത് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പിന്നീട് അറിയിക്കും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള യാത്രകൾക്കുള്ള വിലക്കുകൾ പൂർണമായും നീക്കി. കൊവിഡ് മനദണ്ഡങ്ങൾ പാലിച്ച് സ്വിമ്മിങ് പൂളുകളിൽ ആളുകളെ പ്രവേശിപ്പിയ്ക്കാം. പൊതു പരിപാടികൾക്ക് ഹാളിന്റെ ശേഷിയുടെ അൻപത് ശതാമാനം വരെ ആളുകളെ പങ്കെടുപ്പിയ്ക്കാനാകും. അടച്ചിട്ട ഹാളുകളിൽ 200 പേർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകളുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. അതേസമയം കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും.