ആഭ്യന്തര മന്ത്രാലയം ഒന്നരലക്ഷം ഫയലുകള്‍ നശിപ്പിച്ചു!

ആഭ്യന്തര മന്ത്രാലയം,ഫയലുകള്‍,ഡല്‍ഹി
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (11:24 IST)
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലെ ഒന്നര ലക്ഷം ഫയലുകള്‍ മന്ത്രാലയം നശിപ്പിച്ചു. പതിറ്റാണ്ടുകളായി മന്ത്രാലയത്തില്‍ പൊടിപിടിച്ചു കിടന്ന ഫയലുകളാണ് നശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് മന്ത്രാലയം ശുചീകരണ യജ്ഞം നടത്തിയത്.

ശുചീകരണത്തിനിടെ മന്ത്രാലയത്തില്‍ സൂക്ഷിച്ചിരുന്ന ചരിത്ര പ്രാധാന്യമുള്ള രേഖകള്‍ ഉദ്യോഗസ്ഥരുടെ കൌതുകത്തിന് പാത്രമായി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വധിക്കപ്പെട്ടതിന് പിന്നാലെ നടന്ന അടിയന്തര കേന്ദ്ര മന്ത്രിസഭായോഗത്തെ കുറിച്ചാണ് ഒരു ഫയലില്‍ വിശദീകരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ
ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭുവിന് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിഎ/ഡിഎ ഇനത്തില്‍ 64,​000
രൂപ(ഇന്ന് കോടികള്‍ വരും) അനുവദിക്കുന്നതിന്​ രാഷ്ട്രപതി അനുമതി നല്‍കിയതായിരുന്നു വേറൊന്ന്.

ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഒരു പെന്‍ഷന്‍ തുക പോലും സ്വീകരിക്കാതിരുന്നതും ആ തുക കാലക്രമേണ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ലയിപ്പിച്ചതിനെക്കുറിച്ചുമാണ് മറ്റൊരു ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ശമ്പളം സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്ന്
പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ശമ്പള തുകയും ഇത്തരത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചതായും ചില രേഖകളില്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :