മോഡിപ്പേടി, ഉദ്യോഗസ്ഥര്‍ സമയം പാലിച്ചു തുടങ്ങി!

ജിംഖാന ക്ലബ്ബ്, ഡല്‍ഹി ഗോള്‍ഫ് ക്ലബ്ബ്. ഓഫീസേഴ്സ്,
ന്യൂഡല്‍ഹി| JITHIN| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (16:44 IST)
പുതിയ പ്രധാനമന്ത്രി മോഡി അധികാരമേത്തോടെ സര്‍ക്കാരുദ്യോഗസ്ഥരെല്ലാം സമയത്തിന് ഓഫീസില്‍ എത്തിത്തുടങ്ങിയതായി വാര്‍ത്തകള്‍. പ്രതിരോധ വകുപ്പിന്റെ ഉദ്യോഗസ്ഥരോടെല്ലാം 9 മണിക്കു മുന്‍പ് ഓഫീസില്‍ എത്തണമെന്നും ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപ്ടിക്ക് വിധേയരാ‍കേണ്ടിവരുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇതോടെ ഉദ്യോഗസ്ഥരെ ഓഫീസിലെത്തിക്കുന്ന ബസ്സ് ഓപറേറ്റര്‍മാ‍ര്‍ക്കും ജോലിയെളുപ്പമായിരിക്കുകയാണ്. നേരത്തെ ഉദ്യോഗസ്ഥരെ കാത്തു നില്‍ക്കേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ബസ്സ് കാത്തു നില്‍ക്കുന്ന അവസ്ഥയാണെന്ന് ബസ് ഓപ്പറേറ്ററുമാര്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍
രാവിലെ ഉദ്യോഗസ്ഥര്‍ 8 മണിക്ക് വരുന്നുണ്ടെന്നും പാ‍തിരാത്രിക്കാണ് തിരികെപ്പോകുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ഫയലുകളുടെ കാര്യത്തില്‍
തീരുമാനമുണ്ടാക്കണമെന്നും
ഒരാഴ്ച്ചയ്ക്കകം തീരുമാനമാകാത്ത ഫയലുകളെപ്പറ്റി വിശദീകരണം നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

ഇതോടെ കയ്യും മെയ്യും മറന്നാണ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നതെന്നാണ് ഡല്‍ഹിയില്‍ പടരുന്ന പരദൂഷണം. ഡല്‍ഹി ഗോള്‍ഫ് ക്ലബ്ബില്‍ ജോലി സമയത്ത് ഗോള്‍ഫ് കളിക്കരുതെന്നും
ഗോള്‍ഫ് കളിക്കാനുപയോഗിക്കുന്ന ബാറ്റും മറ്റും ഓഫീസില്‍ സൂക്ഷിക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്.

ഇതോടെ ജിംഖാന ക്ലബ്ബിലും ഡല്‍ഹി ഗൊള്‍ഫ് ക്ലബ്ബിലുമെല്ലാം ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വളരെ വിരളമായെ സന്ദര്‍ശിക്കാറുള്ളു. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ജിംഖാന ക്ലബ്ബിലേയും ഗോള്‍ഫ് ക്ലബ്ബിലേയും ഉച്ചഭക്ഷണവുമെല്ലാം ഉദ്യോഗസ്ഥര്‍ക്ക് അന്യമാകുന്നതില്‍ വിഷമമുള്ളത് ക്ലബ്ബുകാര്‍ക്ക് മാത്രമെയുള്ളു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :