ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (16:28 IST)
രാജ്യത്ത് നടപ്പാക്കുന്ന കടുത്ത സാമ്പത്തിക നടപടിയുടെ ഭാഗമായി പഞ്ചസാരയ്ക്കും വില കൂടും. പഞ്ചസാരയുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ 40 ശതമാനമായി വര്‍ധിപ്പിച്ചതാണ് വില കുത്തനെ ഉയരാന്‍ കാരണമാകുന്നത്.
കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി റാം വിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 15 ശതമാനമായിരുന്നു പഞ്ചസാരയുടെ ഇറക്കുമതി തീരുവ.
പഞ്ചസാര കയറ്റുമതിക്കാര്‍ക്ക് ടണ്ണിന് 3,300 രൂപവീതം നല്‍കുന്ന സബ്‌സിഡി സെപ്തംബര്‍വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.
റെയിവെ ചരക്ക് കൂലിയും കൂട്ടിയതോടെ ആവശ്യ സാധനങ്ങളുടെ വില കുതിക്കുകയാണ്. അരി വിലയും കൂടുമെന്നാണ് റിപ്പോര്‍ട്ട്.