കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. 30 ലക്ഷത്തോളം ജീവനക്കാർക്ക് അർഹത

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2020 (16:08 IST)
പ്രമാണിച്ച് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു.ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതുവഴി 30 ലക്ഷത്തോളം നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് ആനുകൂല്യം ലഭിക്കും. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചിലവഴിക്കുക.

വിജയദശമിക്ക് മുൻപ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാർക്ക് നൽകുക. റെയില്‍വെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്‌ഐസി തുടങ്ങിയവയിലെ ജീവക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആണ് പ്രഖ്യാപനം നടത്തിയത്.ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ബോണസ് വിപണിയിലെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണംചെയ്യുമെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :