സർക്കാർ വേട്ടയാടുന്നു, ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നുവെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (13:06 IST)
ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ വിട്ടു. 19 ദിവസം മുൻപ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.സംഘടന വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന തീരുമാനം സംഘടന കൈകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടുന്നുവെന്നും സംഘടന വ്യക്തമാക്കി. ബോധപൂർവം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന പ്രസ്‌താവനയിലൂടെ അറിയിച്ചു. ആംനെസ്റ്റിനിന്ത്യക്കെതിരെ നിലവിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടന്നുവരികയാണ്. 2017ല്‍ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി. മരവിപ്പിച്ചിരുന്നു. എന്നാല്‍ കോടതിയില്‍നിന്ന് ആംനസ്റ്റി ഇന്ത്യക്ക് അനുകൂല വിധി ലഭിക്കുകയായിരുന്നു. ആംനെസ്റ്റിക്കെതിരെ ഒരു സിബിഐ കേസും ഇന്ത്യയിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :