അനുബന്ധ വാര്‍ത്തകള്‍
- Union Budget 2024 Live Updates: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; അറിയേണ്ടതെല്ലാം
- LPG price hike: ഒന്നാം തിയതിയിലെ ചടങ്ങ് ! പാചകവാതക വില വര്‍ധിപ്പിച്ചു
- Mamata Banerjee: സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാതെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മമതാ ബാനര്‍ജി
- വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിനു അനുമതി
- Palani Temple: പഴനി ക്ഷേത്രം പിക്നിക് സ്ഥലമല്ല, അഹിന്ദുക്കളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
Union Budget 2024: ഇനി ഈ റെക്കോഡും നിര്‍മലാ സീതാരാമന്റെ പേരില്‍
BUDGET 2024
ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പുക്കുന്നതോടെ ആറു ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ വനിത ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍. രാവിലെ 11 മണിക്കാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍, സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത. 2024 ല്‍ പാരീസ് ഒളിംപിക്‌സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും.
ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം ഭരണത്തിലെത്തുന്ന സര്‍ക്കാര്‍ ആയിരിക്കും സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. സ്ത്രീപക്ഷ ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സൂചന നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസം കൊണ്ട് ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 55% കടന്നു. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ധനക്കമ്മി 9.82 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ ഇത് 59.8 ശതമാനമായിരുന്നു. 17.86 ലക്ഷം കോടി രൂപയില്‍ ധനക്കമ്മി നിര്‍ത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.