1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mamata Banerjee Chief Minister of West Bengal

Mamata Banerjee: സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാതെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മമതാ ബാനര്‍ജി

Mamata Banerjee Chief Minister of West Bengal
Mamata Banerjee: സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാതെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. നിലവില്‍ കോണ്‍ഗ്രസുമായി ടിഎംസിയുടെ ഭിന്നതയ്ക്ക് കാരണം സിപിഎം ആണെന്നും മമതാ ബാനര്‍ജി പറഞ്ഞു. മാള്‍ഡ ജില്ലയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മമതാ ബാനര്‍ജി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 
 
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം ഉപദ്രവിച്ചത് താന്‍ മറന്നിട്ടില്ലെന്ന് പറഞ്ഞ മമത നേരത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ കൂട്ടുകെട്ടിലാണെന്നും മമത ആരോപിച്ചു.
 
അടുത്ത ലേഖനം
വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു; കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍