1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vehicles strike on tuesday kerala

പണിമുടക്ക്: നാളെ നടക്കാനിരുന്ന ഈ പരീക്ഷകള്‍ മാറ്റിവച്ചു

Vehicles Strike
പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ പണിമുടക്കായതിനാല്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. കൂടാതെ കെടിയുവില്‍ നാളെ നടക്കാനിരുന്ന പരീക്ഷകളും മാറ്റി. എസ്എസ്എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ മാറ്റണമോയെന്ന് ഇന്ന് തീരുമാനിക്കും.
 
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നാളെ നിരത്തിലിറങ്ങില്ല. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിലക്കയറ്റം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 15,510 പേര്‍ക്ക്; മരണം 106