'ഈ ധൈര്യം കൂടുതൽ പേർക്കില്ല, നിങ്ങളെ അഗാധമായി ബഹുമാനിക്കുന്നു'; രാഹുലിന്റെ രാജിക്ക് പ്രിയങ്കയ്ക്ക് പിന്തുണ

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് രാഹുല്‍ ഇന്നലെ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.

Last Modified വ്യാഴം, 4 ജൂലൈ 2019 (11:07 IST)
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നു രാജിവെച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വദ്ര. വളരെ ചുരുക്കം ചിലര്‍ക്കേ രാഹുല്‍ ചെയ്തതുപോലെ ചെയ്യാന്‍ ധൈര്യമുണ്ടാകൂവെന്നും ഈ തീരുമാനത്തെ ആദരവോടെ കാണുന്നുവെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് രാഹുല്‍ ഇന്നലെ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. കത്ത് ട്വിറ്ററിലൂടെ അദ്ദേഹം പുറത്തുവിടുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

പിൻഗാമിയെ തെരഞ്ഞെടുക്കാൻ അടുത്തയാഴ്ച പ്രവർത്തകസമിതി യോഗം ചേരും. പുതിയ പ്രസിഡന്റിനെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കാതെ, അഭിപ്രായസമന്വയത്തിലൂടെ കണ്ടെത്താനാണ് സാധ്യത.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :