‘നഴ്‌സുമാരുടെ മോചനം: രാഷ്ട്രീയത്തിന് അതീതമായ മനുഷ്യത്വത്തിന്റെ ഫലം’

ന്യൂഡല്‍ഹി| Last Updated: ശനി, 5 ജൂലൈ 2014 (08:00 IST)
ഇറാഖില്‍നിന്ന് മലയാളി നഴ്സുമാരുടെ മോചനം സാധ്യമായത് രാഷ്ട്രീയത്തിന് അതീതമായ മനുഷ്യത്വത്തിന്റെ ഫലമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് പ്രത്യേക നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടയ്ക്ക് ഒരു വേള ദൌത്യം സ്തംഭിച്ച അവസ്ഥയുണ്ടായി. പ്രത്യേക വിമാനം ഇറക്കാനാകാതെ തിരിച്ചുപോരേണ്ടി വന്ന സാഹചര്യമുണ്ടായി. രണ്ടു മണിക്കൂറോളം ആശങ്ക നിലനിന്നു. ആശങ്കയുടെ നിമിഷങ്ങള്‍ ഒഴിഞ്ഞ ആശ്വാസമാണിപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദൌത്യത്തിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. സഹപ്രവര്‍ത്തകരായ രമേശ് ചെന്നിത്തലയും കെ‌എം മാണിയും മഞ്ഞളാംകുഴി അലിയും ഒപ്പംനിന്ന് പ്രവര്‍ത്തിച്ചു. മോചനത്തിന് വഴിയൊരുങ്ങിയ സാഹചര്യം നയതന്ത്ര കാര്യമായതിനാല്‍ വ്യക്തമാക്കാനാകില്ലെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :