ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 1 ജൂലൈ 2014 (12:44 IST)
ബോംബ് ഭീഷണിയെ തുടർന്ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ വിമാനം ബാംഗ്ളൂരിൽ ഇറക്കിയ സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന മലയാളി നഴ്സിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്യും. മലയാളി നഴ്സിന്റെ പേര് പുറത്തു വിട്ടിട്ടില്ല. എന്നാല്‍ നഴ്സിന്റെ സുഹൃത്താണ് ഫോണിലൂടെ ബോംബ് ഭീഷണി മുഴക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ഉടനെ എയർ ഇന്ത്യാ അധികൃതർ വിമാനത്തിലെ ക്യാപ്റ്റനെ അറിയിക്കുകയും വിമാനം അടയന്തിരമായി ബാംഗ്ളൂരിൽ ഇറക്കുകയുമായിരുന്നു.
156 യാത്രക്കാരെയും 7 ജീവനക്കാരെയും എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ രണ്ട് വട്ടം വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.