കശ്മീരിര്‍ ബിജെപി ഭരിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് ഒമര്‍ അബ്ദുള്ള

കശ്മീര്‍,ബിജെപി,ഒമര്‍ അബ്ദുള്ള
ജമ്മു| VISHNU.NL| Last Modified വ്യാഴം, 3 ജൂലൈ 2014 (14:01 IST)
ഈ വര്‍ഷം അവസാനം നടക്കുന്ന ജമ്മു കശ്മീര്‍ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് ഭൂരിപക്ഷം നേടിയാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

ദോദ ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒമറിനൊട് സംസ്ഥാനത്ത് 44 സീറ്റുകള്‍ നേടാനുള്ള ബിജെപിയുടെ ദൗത്യത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുന്ന ദിവസം ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും. ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭാവിയില്‍ അങ്ങനെയൊരു ദിനം ഉണ്ടാവുകയുമില്ല ഒമര്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :