ധാക്ക|
jibin|
Last Modified വ്യാഴം, 16 ജൂലൈ 2015 (14:57 IST)
പ്രബലരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ വിജയം തങ്ങള്‍ സ്വപ്‌നം കണ്ടിരുന്ന ജയം തന്നെയെന്ന് ബംഗ്ലാദേശ് നായകന്‍ മഷ്‌റഫെ മൊര്‍ത്താസ. ക്രിക്കറ്റിലെ വന്‍ മീനുകളെ വീഴ്ത്തുന്നത് ഞങ്ങള്‍ എന്നും സ്വപ്നം കണ്ടിരുന്നു. ഇന്ന് ഞങ്ങള്‍ അത് പ്രാവര്‍ത്തികമാക്കി തുടങ്ങിയിരിക്കുന്നു. ഇനിയും വലിയ പരീക്ഷണങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെ നാല് ടെസ്റ്റ് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. അതിലും ജയം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയാല്‍ തുടര്‍ന്നും ആ തിളക്കം തുടരുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു, അതാണ് സംഭവിച്ചതും. ഇനിയും പരീക്ഷണങ്ങള്‍ തുടരുമെന്നും മൊര്‍ത്താസ പറഞ്ഞു.
സമീപകാലത്തെ ബംഗ്ലാദേശ് ടീമിന്‍റെ പടയോട്ടം ലോകത്തര ടീമുകള്‍ക്ക് തുല്ല്യമാണ്. സിംബാബ്‍വേക്കെതിരെ ടെസ്‌റ്റ് ഏകദിന പരമ്പരകള്‍ തൂത്തുവാരിയ കടുവകള്‍ പാകിസ്ഥാനെയും ഇന്ത്യയേയും പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയിരുന്നു. അതിന് ശേഷമാണ് പ്രബലരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ചരിത്ര വിജയം സ്വന്തമാക്കിയത്.