1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. RussiaUkraineConflict

യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്

#RussiaUkraineCrisis #RussiaUkraine #UkraineBorder #Ukraine #Russia
യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്. ഇക്കാര്യം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ചര്‍ച്ച നടത്തിയതിനുശേഷമാണ് തീരുമാനിച്ചത്. കരമാര്‍ഗമുള്ള റഷ്യന്‍ സൈന്യത്തെ ഉക്രൈന്‍ പ്രതിരോധിച്ചതോടെ റഷ്യ ശക്തമായി വ്യോമാക്രമണം നടത്തുകയാണ്. അതേസമയം യുക്രൈന് അടിയന്തര സാമ്പത്തിക സഹായം അമേരിക്ക പ്രഖ്യാപിച്ചു. 600മില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് നല്‍കുക. ഉത്തരവില്‍ ബൈഡന്‍ ഒപ്പുവച്ചു. കൂടാതെ യുക്രൈന് സാമ്പത്തിക സഹായം നല്‍കാന്‍ ഇറ്റലിയും തീരുമാനിച്ചു. 
അടുത്ത ലേഖനം
യുക്രൈനില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി