അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഐബി ഉദ്യോഗസ്ഥന് ഒളിവില്‍
- രാജ്യത്ത് ഇന്ധന വില കൂടുമെന്ന് സൂചന നല്കി പെട്രോളിയം മന്ത്രി
- എച്ച്എല്‍എല്‍ ലേലം: കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും
- ഉണക്ക ഇഞ്ചിയുടേയും ഫ്രഷ് ഇഞ്ചിയുടേയും അരോഗ്യഗുണങ്ങള് ഇവയാണ്
- സെൻസെക്സിൽ 1223 പോയന്റിന്റെ കുതിപ്പ്, നിഫ്റ്റി 16300 കടന്നു
സുമിയില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും രക്ഷിച്ചുവെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി:ഉക്രൈനിലെ സുമിയില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും ഓപ്പറേഷന് ഗംഗയുടെ ശ്രമഫലമായി രക്ഷപ്പെടുത്താന്‍ സാധിച്ചു എന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരന്. സുമിയില്‍ നിന്ന് പാല്‍ട്ടോവയിലേക്കും അവിടെ നിന്ന് തീവണ്ടി മാര്‍ഗം ലിവൈവിലേക്കും ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി എത്തിക്കുക എന്ന ഏറെ കഠിനമായ വെല്ലുവിളിയാണ് വിദേശകാര്യമന്ത്രാലയം ഏറ്റെടുത്തത്. ഉക്രൈന് അതിര്‍ത്തി കടന്ന് പോളണ്ടില്‍ എത്തുന്ന വിദ്യാര്‍ഥികളെ ഉടന്‍ നാട്ടിലെത്തിക്കും.
ഇതോടുകൂടി ഉക്രൈനില്‍ നിന്ന് വിദേശകാര്യ മന്ത്രാലയത്തോട് സഹായം അഭ്യര്‍ത്ഥിച്ച മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.