അഭിറാം മനോഹർ|
Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (16:26 IST)
കനത്ത തകർച്ചയുടെ ദിനങ്ങൾക്കൊടുവിൽ രണ്ടാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്‌ത് സൂചികകൾ. ഓട്ടോ, ധനകാര്യം, റിയാല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ കുതിച്ചത്.
റഷ്യ-യുക്രെയ്‌ൻ സംഘർഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയും അഞ്ച് സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളും വിപണിക്ക് നേട്ടമായി.
സെന്‍സെക്‌സ് 1,223.24 പോയന്റ് ഉയര്‍ന്ന് 54,467.33ലും നിഫ്റ്റി 331.90 പോയന്റ് നേട്ടത്തില്‍ 16,345.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍ ഒഴികെയുള്ള സൂചികകള്‍ കരുത്തുകാട്ടി. ക്യാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ, റിയാല്‍റ്റി സൂചികകള്‍ 2-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.