അഭിറാം മനോഹർ|
Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (14:46 IST)
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർണാടകയിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. രണ്ടാഴ്‌ച്ച കാലത്തേക്കാണ് ലോക്ക്‌ഡൗൺ. മുഖ്യമന്ത്രി
യെഡിയൂരപ്പ വിളിച്ചുചേർത്ത മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് തീരുമാനം.
നാളെ രാത്രി 9 മണി മുതലായിരിക്കും കർഫ്യൂ ആരംഭിക്കുക. രാവിലെ 6 മുതൽ 10 വരെയുള്ള സമയത്ത് അവശ്യസേവനങ്ങൾ അനുവദിക്കും. പത്ത് മണിക്ക് ശേഷം കടകൾ തുറക്കാനാവില്ല. കാർഷിക നിർമാണ മേഖലകൾക്ക് പ്രവർത്തിക്കാം. പൊതുഗതാഗതം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 60,000ത്തിലധികം കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,804 പേർക്കാണ് രോഗം ബാധിച്ചത്. 43 പേർ മരിച്ചു. നിലവിൽ രണ്ടര ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.