മഹാവിപത്ത് സംഭവിക്കുമെന്ന് മുന്നറിയിപ്പ്; കോഹ്‌ലിയുടെ ആഗ്രഹം ഉടനൊന്നും നടക്കില്ല

ധോണി മാറിയാല്‍ ടീം ഇന്ത്യ തകരുമെന്ന് മുന്നറിയിപ്പ്; വരാന്‍ പോകുന്ന മഹാവിപത്ത് ഭയന്ന് കോഹ്‌ലിയും

  Gary Kirsten , MS Dhoni , virat kohli , team india , 2019 world cup , മഹേന്ദ്ര സിംഗ് ധോണി , ഗാരി ക്രിസ്‌റ്റന്‍ , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ക്രിക്കറ്റ് ടീം , ഗാരി
മുംബൈ| jibin| Last Modified ബുധന്‍, 2 നവം‌ബര്‍ 2016 (13:48 IST)
നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് അകമഴിഞ്ഞ പിന്തുണയുമായി മുന്‍ ഇന്ത്യന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ താരവുമായിരുന്ന ഗാരി ക്രിസ്‌റ്റന്‍ രംഗത്ത്.

ഇന്ത്യയില്‍ എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നോട് ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ് ഏകദിനത്തില്‍ ധോണിക്ക് പകരം വിരാട് കോഹ്‌ലിയെ നായകനാക്കുന്നത് നല്ല തീരുമാനമാണോ എന്ന്. അങ്ങനെ സംഭവിച്ചാല്‍ ടീം ഇന്ത്യക്ക് കടുത്ത പ്രത്യാഘാതമാകും സംഭവിക്കുക എന്നും ഗാരി പറഞ്ഞു.

ധോണിയെ മാറ്റണോ എന്ന വിഷയത്തില്‍ എന്നില്‍ നിന്ന് ഒരു ഉത്തരം പ്രതീക്ഷിക്കേണ്ട. ധോണിയെ മാറ്റുകയാണെങ്കില്‍ അത് അപകടമാണ്. ഞാന്‍ പരിശീലപ്പിച്ചവരില്‍ ഇതുപോലെ നായകശേഷി ഉള്ള ഒരാളെ കണ്ടിട്ടില്ല. എല്ലാ മഹത്തായ നായകന്മാര്‍ക്കും കരിയറിന്റെ അവസാനം വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നാണ് എന്റെ അനുഭവമെന്നും ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന ഗാരി വ്യക്തമാക്കി.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്ത്യന്‍ ടീം സ്വന്തമാക്കുന്ന നേട്ടങ്ങള്‍ ധോണിയുടെ നായക മികവില്‍ നിന്നുള്ളതാണ്. 2019 ലോകകപ്പിന് മുമ്പ് ധോണിയെ നായക സ്ഥാനത്തു നിന്നും നീക്കുകയാണെങ്കില്‍ ലോകകപ്പിലെ നിര്‍ണായക വിജയങ്ങളാകും ഇന്ത്യക്ക് നഷ്‌ടമാകുക. കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്നോട് ചോദിക്കുന്ന ചോദ്യത്തിന് ഒരു മാറ്റവുമില്ലെന്നും ഗാരി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :