ഗംഭീറിന് ആശ്വാസം, നേട്ടമായത് പാണ്ഡ്യയ്‌ക്ക്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കോഹ്‌ലി കനിഞ്ഞു, ഗംഭീര്‍ കടന്നുകൂടി; ഇംഗ്ലണ്ടിനെതിരെ ടെസ്‌റ്റ് കളിക്കാന്‍ ഒരു യുവതാരം കൂടി

  Indian Team , gautam gambhir , England Test Series , ഹർദ്ദിക് പാണ്ഡ്യ , വിരാട് കോഹ്ലി , ഇന്ത്യ ഇംഗ്ലണ്ട് ടെസ്‌റ്റ് , ഗൗതം ഗംഭീര്‍
മുംബൈ| jibin| Last Modified ബുധന്‍, 2 നവം‌ബര്‍ 2016 (14:10 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലി നായകനായ പതിനഞ്ചംഗ ടീമില്‍ ഇടം നേടിയതാണ് ഒരേയൊരു പ്രത്യേകത.

ഗൗതം ഗംഭീര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജയന്ത് യാദവും കരുണ്‍ നായരും ടീമില്‍ ഇടം പിടിച്ചു. അതേസമയം, പരുക്കുമൂലം രോഹിത് ശർമ, ശിഖർ ധവാൻ, കെഎൽ രാഹുൽ എന്നിവരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മുംബൈയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേശ് യാദവ് എന്നിവരാണ് ടീമിലെ പേസ് ബൗളര്‍മാര്‍. അശ്വിനും അമിത് മിശ്രയുമാണ് ടീമിലെ പ്രധാന സ്പിന്നര്‍മാര്‍. ഈ മാസം ഒന്‍പത് രാജ്‌കോട്ടിലാണ് ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരം. വിസാഗ്, മൊഹലി, മുംബൈ, ചെന്നൈ എന്നിവിടങ്ങിളിലാണ് മറ്റ് മത്സരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :