ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 3 ജൂണ്‍ 2015 (13:02 IST)
യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതും ഏഴു വര്‍ഷമായി പിന്‍തുടരുന്നതുമാണ് ട്രോളിംഗ് സംബന്ധിച്ച ഉത്തരവെന്നും. എന്നാല്‍ കോണ്‍ഗ്രസ് വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ്.
12 നോട്ടിക് മൈലിനപ്പുറം ട്രോളിംഗ് നടത്താന്‍ അനുവദിക്കണമെന്ന പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിക്കും. ഇക്കാര്യത്തില്‍ തീരദേശ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും കൃഷി മന്ത്രി വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനടക്കമുള്ള
നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.