ജയപ്പൂര്‍|
Last Modified ബുധന്‍, 3 ജൂണ്‍ 2015 (11:27 IST)
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരില്‍ ഇന്നു മുതല്‍ മെട്രോ ഓടിത്തുടങ്ങും. രാവിലെ 11 ന് മുഖ്യമന്ത്രി വസുന്ധര രാജയാണു മെട്രോ ഫ്‌ളാഗ് ഓഫ് ചെയ്യുക. പൊതു ജനങ്ങള്‍ക്കായി ഉച്ച കഴിഞ്ഞു രണ്ടിന് മെട്രോ തുറന്നു കൊടുക്കും. മന്‍സരോവറില്‍ നിന്നും ചാന്ദ്‌പോള്‍ വരെ 9.36 കിലോമീറ്ററാണു മെട്രോ റെയില്‍ സര്‍വീസ് നടത്തുന്നത്.
നാലു ബോഗികളുള്ള പത്തു ട്രെയിനുകളാണുള്ളത്. ദിവസം 131 സര്‍വീസുകളുണ്ടാകും. പുലര്‍ച്ചെ 6.45 നാണ് ആദ്യ സര്‍വീസ് ആരംഭിക്കുക. അഞ്ചു വര്‍ഷം കൊണ്ടാണു ജയ്പുര്‍ മെട്രോ പൂര്‍ത്തീകരിച്ചത്.