നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണം: ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (16:02 IST)
സംസ്ഥാനത്തെ മദ്യശാലകളില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന് ബെവ്‌കോയോട് ഹൈക്കോടതി. ജനങ്ങളെ രോഗത്തിലേക്ക് തള്ളിവിടരുത്. മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും കണക്കിലെടുക്കണം. ഇവര്‍ക്കൊക്കെ അസുഖംവന്നോട്ടെയെന്ന് കരുതാനാകില്ലെന്നും കോടതി പറഞ്ഞു.

നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടച്ചിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം സൗകര്യം ഇല്ലാത്ത മദ്യഷോപ്പുകള്‍ മാറ്റിസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :