അഭിറാം മനോഹർ|
Last Updated:
ബുധന്‍, 11 ഓഗസ്റ്റ് 2021 (16:48 IST)
ഏഷ്യയില്‍ നിന്നുള്ള മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളുടെ ഫോബ്‌സ് തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടി മലയാളികളുടെ സ്റ്റാർട്ടപ്പായ എൻട്രി. എജുക്കേഷൻ ടെക് മേഖലയിൽ പ്രവർത്തിക്കുന്ന എൻട്രിയെ
ഭാവിയില്‍ വന്‍ വളര്‍ച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പായാണ് ഫോബ്‌സ് പരിഗണിക്കുന്നത്. എൻട്രിക്ക് ഇപ്പോൾ തന്നെ 50 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.
ഫോബ്‌സ് പട്ടികയിൽ ഇടം നേടി മലയാളി സ്റ്റാർട്ടപ്പ്
2017ല്‍ കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഹിസാമുദ്ദീനും, തൃശൂര്‍ സ്വദേശിയായ രാഹുല്‍ രമേഷും ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്. മാതൃഭാഷയിൽ വിവിധ കോഴ്‌സുകള്‍ ആവശ്യക്കാര്‍ക്ക് പഠിക്കാം എന്നതാണ് എന്‍ട്രിയുടെ പ്രത്യേകത.
പതിനെട്ട് മുതല്‍ 35 വയസുവരെയുള്ളവരെ ഉദ്ദേശിച്ചുള്ള ആപ്പിൽ
മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുയോജ്യമായ കോഴ്‌സുകളും ലഭ്യമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉറുദു ഭാഷകളില്‍ എന്‍ട്രിയുടെ കോഴ്‌സുകള്‍ ലഭ്യമാണ്. ജോലി സാധ്യതകളെ മുന്‍ നിര്‍ത്തിയുള്ള കോഴ്സുകള്‍ക്കാണ് ആപ്പ് പ്രാധാന്യം നൽകുന്നത്.