ത്രിപുരയിൽ കിംഗ് മേക്കറായി ദേബ് ബർമൻ, എങ്ങനെ തിപ്ര മോർത്ത സംസ്ഥാനത്തെ മുഖ്യശക്തിയായി?

അഭിറാം മനോഹർ| Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (12:58 IST)
ത്രിപുരയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രധാനമായും മത്സരം ഇടത് പാർട്ടിയും ബിജെപിയും തമ്മിലാണ് എന്നാൽ സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ ശക്തിയായി മറ്റൊരു പാർട്ടിയുടെ സാന്നിധ്യം അവിടെ നിങ്ങൾക്ക് കാണാനാകും. സംസ്ഥാനത്ത് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന കിംഗ് മേക്കറായി ഉയർന്ന് വന്നിരിക്കുകയാണ് ഗോത്ര പാർട്ടിയായ തിപ്രമോത്ത. പത്തോളം സീറ്റുകളിലാണ് ഇപ്പോൾ പാർട്ടി മുന്നിട്ട് നിൽക്കുന്നത്.

രാജകുടുംബ അംഗമായ പ്രഭ്യോത് മാണിക്യ ദേബ് ബർമനാണ് എന്ന പേരിൽ 2019 ഫെബ്രുവരി 25ന് പുതിയ പാർട്ടിക്ക് ജന്മം നൽകിയത്. ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ മുഖ്യധാര പാർട്ടികൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പുതിയ പാർട്ടിയുടെ രൂപീകരണം. 2018ൽ മറ്റൊരു ഗോത്രവർഗ പാർട്ടിയായിരുന്നു ഐപിഎഫ്ടിയെ കൂട്ടുപിടിച്ചാണ് ബിജെപി അധികാരം പിടിച്ചതെങ്കിൽ ആ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തികൊണ്ടാണ് തിപ്ര മോത്തയുടെ മുന്നേറ്റം.

തിപ്രലാൻഡ് എന്ന സ്വപ്നവുമായി ആദിവാസി മേഖലയിൽ നിന്ന് വോട്ട് ചോദിച്ചുകൊണ്ടാണ് ദേബ് ബർമൻ മത്സരരംഗത്തിറങ്ങിയത്. 2018ൽ സമാനമായി സ്വന്തം സംസ്ഥാനം എന്ന നിലയിൽ വോട്ട് ചോദിച്ചുകൊണ്ടായിരുന്നു ഐപിഎഫ്ടിയും വോട്ട് നേടിയത്. എന്നാൽ ഇതിൽ നിന്നും പാർട്ടി പിന്തിരിഞ്ഞതാണ് ജനങ്ങളെ തിപ്രമോത്തയിലേക്ക് അടുപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :