കള്ളപ്പണത്തില്‍ കുട പിടിച്ച് തൃണമൂലിന്റെ പ്രതിഷേധം!

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (12:27 IST)
കള്ളപ്പണപ്രശ്‌നത്തില്‍ ലോക്‌സഭയില്‍ ബഹളം. കുടയുമായി പ്രതിഷേധിച്ച് തൃണമൂല്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. കള്ളപ്പണം തിരിച്ച് പിടിക്കുക എന്നെഴുതിയ കുടയുമായിട്ടായിരുന്നു പ്രതിഷേധം. ഈ നടപടി അംഗീകരിക്കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. വിഷയം ചര്‍ച്ച വേണമെന്ന് ജെഡിയുവും തൃണമൂലും ആവശ്യപ്പെട്ടു.

കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നത് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. അധികാരത്തില്‍ എത്തിയാല്‍ 100 ദിവസത്തിനകം കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന നിലപാടില്‍നിന്ന് മോഡി മലക്കം മറിഞ്ഞെന്നും മായാവതി ആരോപിച്ചു.

എന്നാല്‍ ചര്‍ച്ച പിന്നീട് നടത്താമെന്നും സഭാനടപടികള്‍ തടസപ്പെടുത്താനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നതെന്ന് സുമിത്ര മഹാജന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :