എഞ്ചിനിയറിംഗ് ബിരുദത്തിന് ശേഷം ജോലി അന്വേഷിച്ചു നടന്ന 25കാരി ഇപ്പോൾ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം പി !

Last Modified തിങ്കള്‍, 27 മെയ് 2019 (15:07 IST)
ഒഡീഷയിലെ ട്രൈബൽ വിഭാഗത്തിൽനിന്നുമുള്ള ചന്ദ്രാണി മുർമു എന്ന 25കാരിയാണ് ഇപ്പോൾ ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എം പി. എഞഞ്ചിനിയറിംഗ് ബിരുദത്തിന് ശേഷം ജോലി അന്വേഷണത്തിലായിരുന്ന ചന്ദ്രാണി ഒടുവിൽ എത്തിച്ചേർന്നത് ഇന്ത്യയുടെ നിയമനിർമ്മാണ സഭയിലേക്കാണ്. 25 വയസും 11 മാസവുമാണ് ചന്ദ്രാണിയുടെ പ്രായം.

ടികാർഗുമുറ ഗ്രാമത്തിൽനിന്നുമുള്ള ചന്ദ്രാണി ക്യോഞ്ചാർ മണ്ഡലത്തിൽനിന്നുമാണ് ബി ജു ജനദാദൾ സ്ഥാനാർത്ഥിയായി വിജയിച്ചത്, മണ്ഡലത്തിൽ രണ്ട് തവന എം പിയായിരുന്ന ബിജെപിയുടെ അനന്ത നായകിനെ 67,822 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ചന്ദാണി പരാജയപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്. 'എഞ്ചിനിയറിംഗ് പൂർത്തിയാക്കി ജോലി അന്വേഷണത്തിലായിരുന്നു ഞാൻ. രാഷ്ട്രീത്തിലിറങ്ങുമെന്നോ എംപിയാകുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിരുന്നില' എന്ന് ചന്ദ്രാണി മുർമു പറഞ്ഞു,

ഇലക്ഷൻ പ്രചരണാത്തിനിടെ ചന്ദ്രാണിയുടെ അപാമാനിക്കുന്ന തരത്തിൽ മോർഫ് ചെയ്ത വീഡിയോ സാമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. സത്യം വിജയിച്ചതിൽ സന്തോഷമുണ്ടെന്നും ചന്ദ്രാണി പറഞ്ഞു. സഞ്ജീവ് മുർമു, ഉർബഷി സോരെൻ എന്നിവരാണ് ചന്ദ്രണിയുടെ മാതാപിതാക്കൾ പിതവ് സഞീവ് മുർമു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്,



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :