ഗ്വാളിയാർ|
jibin|
Last Modified ചൊവ്വ, 16 ജൂണ്‍ 2015 (11:29 IST)
യാത്രയ്ക്കിടെ തകരാറിലായി നിന്നു പോയെ ട്രെയിന്‍ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തള്ളി സ്റ്റാർട്ടാക്കി. ഗ്വാളിയാറിലെ രാമദാസ് ഗ്വാട്ടിയിലൂടെ പോകുന്ന ട്രെയിനാണ് തള്ളി സ്റ്റാര്‍ട്ടാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ഗ്വാളിയാറിലെ രാമദാസ് ഗ്വാട്ടിയിലൂടെ പോകുന്ന ട്രെയിന്‍ പാതിവഴിയില്‍ വെച്ച് നിന്നു പോകുകയായിരുന്നു. എഞ്ചിൻ സ്റ്റാർട്ടാക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ട്രെയിന്‍ പാളത്തില്‍ കുടുങ്ങിയതോടെ മറ്റ് ട്രെയിനുകളുടെ സമയക്രമത്തില്‍ പാളിച്ച വരുമെന്ന് വ്യക്തമായതോടെയാണ് ട്രെയിൻ തള്ളിമാറ്റാമെന്ന് തീരുമാനമായത്.
യാത്രക്കാരുടെ ഒപ്പം നാട്ടുകാരും കൂടി ട്രെയിൻ തള്ളാന്‍ തുടങ്ങിയതോടെ എഞ്ചിൻ സ്റ്റാർട്ടാക്കാകുകയും ഓടാന്‍ തുടങ്ങുകയുമായിരുന്നു. അമിതമായി ചൂടായതായിരുന്നു ട്രെയിൻ എഞ്ചിൻ പണിമുടക്കാൻ കാരണമായതെന്നാണ് റിപ്പാർട്ട്