ലളിത് മോഡിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും

 ഐപിഎല്‍ അഴിമതി , ലളിത് മോഡി , എന്‍‌ഫോഴ്‌സ്‌മെന്റ് , ബിസിസിഐ
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (09:42 IST)
ഐപിഎല്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ വിദേശത്ത് കഴിയുന്ന ലളിത് മോഡിയെ സഹകരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ലളിത് മോഡിക്കെതിരെ എന്‍‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും.

നല്‍കിയ കുഴല്‍പ്പണ കേസിലായിരിക്കും മോദിക്ക് എതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ വിദേശ നാണ്യ വിനിമയ ചട്ടം (സെമ) ലംഘിച്ച കേസില്‍ ഒരു ബ്ലൂ കോര്‍ണര്‍ നോട്ടീസ് മാത്രമാണ് നിലവില്‍ മോദിക്കെതിരെ ഉള്ളത്. ഇതില്‍ നിന്നും മോഡി രക്ഷപ്പെടുവാന്‍ എളുപ്പമാണെന്ന പുതിയ വാര്‍ത്തകളുടെ പാശ്ചാത്തലത്തിലാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ആലോചിക്കുന്നത്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പ്രകാരം വിദേശത്തുള്ള വ്യക്തിയുടെ വിവരങ്ങള്‍ മാത്രമേ അറിയാന്‍ കഴിയൂ.

അതിനിടയില്‍ സുഷമയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുവാന്‍ നീക്കം തുടങ്ങി. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് സുഷമ സ്വരാജിന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ പ്രസ്താവനകള്‍ ഒന്നും നടത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :