ദീർഘ ദൂര ട്രെയിനുകളിൽ നിന്ന് പാൻട്രി കാറുകൾ റയിൽവേ ഒഴിവാക്കുന്നു

കൊൽക്കത്ത| VISHNU N L| Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (19:18 IST)
ദീര്‍ഘദൂര ട്രയിനുകളില്‍ നിന്ന് പാന്‍‌ട്രികാറുകള്‍ ഒഴിവാക്കാന്‍ റയില്‍‌വേ. ഇന്ത്യൻ റയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഇ–കേറ്ററിങ് സംവിധാനം ആരംഭിച്ചതോടെയാണ് പാൻട്രി ഒഴിവാക്കുന്നത്. പാൻട്രി കാറുകൾ പാസഞ്ചർ കോച്ചുകളാക്കി മാറ്റുന്നതിലൂടെ വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്നും റയിൽവേ അധികൃതർ പറഞ്ഞു.

എന്നാൽ ഇ–കേറ്ററിങ് സർവീസ് ആരംഭിച്ചയുടൻ തന്നെ പാൻട്രി സർവീസ് അവസാനിപ്പിച്ചത് വിവേകമുള്ള തീരുമാനമല്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ വിലയിരുത്തുന്നുണ്ട്. കൂടാതെ ഇ–കേറ്ററിങ് സംവിധാനം ഇല്ലാത്ത റയിൽവേ സ്റ്റേഷനുകളില്‍ കൂടി കടന്നുപോകുന്ന ചില ട്രെയിനുകളിൽ നിന്ന് പാൻട്രി ഒഴിവാക്കുന്നതും പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്.

എല്ലാ സ്റ്റേഷനുകളിലും ഇ–കേറ്ററിങ് ആരംഭിക്കുകയെന്നതാണ് റയിൽവേ ലക്ഷ്യമിടുന്നത്. പാൻട്രി കാറിന്റെ ചുമതലയുള്ള സ്വകാര്യ കേറ്ററിങ് യൂണിറ്റുകൾക്കു പകരമായി റയിൽവേയുടെ സർവീസിനെ ആശ്രയിക്കണം. ഇ–കേറ്ററിങ് സംവിധാനമുള്ള റയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് സ്വകാര്യ ഏജൻസികളുമായി കരാർ ഒപ്പിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :