ബുള്ളറ്റ് ട്രയിന്‍ പദ്ധതിയ്ക്ക് വായ്പാ സഹായവുമായി ജപ്പാന്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (10:54 IST)
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജപ്പാന്റെ സഹായം. പദ്ധതി നടപ്പിലാക്കാനായി ഒരുശതമാനം പലിശയ്ക്ക് പദ്ധതി ചെലവായ 1500 കോടി ഡോളര്‍ വായ്പ നല്‍കാമെന്ന് ജപ്പാന്‍ വാഗ്ദാനം ചെയ്തു. ബുള്ളറ്റ് ട്രയിന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെ പദ്ധതിയുടെ കരാര്‍ നേടാന്‍ ജപ്പാനും ചൈനയും തമ്മില്‍ കടുത്ത മത്സരം നിലനില്‍ക്കേയാണ് പദ്ധതിയ്ക്ക് ഒരുമുഴം നീട്ടിയെറിഞ്ഞ് ജപ്പാന്‍ രംഗത്ത് വന്നിരിക്കുന്നത്.

മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 505 കിലോമീറ്റര്‍ നീളുന്നതാണ് അതിവേഗ പാത. പാതവരുന്നതോടെ നിലവിലുള്ള യാത്രാസമയം ഏഴ് മണിക്കൂറില്‍നിന്ന് രണ്ടുമണിക്കൂറായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 300 കിലോമീറ്ററായിരിക്കും വേഗം.

ഡല്‍ഹി-മുംബൈ അതിവേഗ പാതയുടെ സാധ്യതാപഠനം നടത്തുന്നതിന് കഴിഞ്ഞമാസം ചൈനയ്ക്ക് കരാര്‍ നല്‍കിയിരുന്നു. 1,200 കിലോമീറ്റര്‍ ദൂരമാണ് പാതയ്ക്കുള്ളത്. സാധ്യതാപഠനം നടന്നുവരികയാണെങ്കിലും ഇതുവരെ ആരും വായ്പ വാഗ്ദാനംചെയ്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :