ചെന്നൈ എഗ്‍മോർ–മംഗളൂരു എക്സ്‍പ്രസ് പാളം തെറ്റി; 38പേര്‍ക്ക് പരിക്ക്

ചെന്നൈ| VISHNU N L| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (07:55 IST)
ചെന്നൈ എഗ്‍മോർ–മംഗളൂരു എക്സ്‍പ്രസ് ട്രെയിനിന്റെ നാലു ബോഗികൾ തമിഴ്നാട്ടിലെ വില്ലുപുരത്തിന് സമീപം പാളം തെറ്റി, 38 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 25 പേര്‍ സ്ത്രീകളാണ്.. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

എഗ്മൂറില്‍ നിന്ന് ഷൊര്‍ണൂര്‍, കോഴിക്കോട് വഴി പോകുന്ന 16859 തീവണ്ടിയാണ് കടലൂര്‍ ജില്ലയിലെ പൂവനൂര്‍ സ്‌റ്റേഷന് സമീപം പുലര്‍ച്ചെ രണ്ട് മണിയോടെ പാളം തെറ്റിയത്. നാല് കോച്ചുകള്‍ മറിഞ്ഞു. അവസാനത്തെ നാലു കോച്ചുകളാണ് അപകടത്തില്‍ പെട്ടത്. ശേഷിക്കുന്ന പതിനേഴ് കോച്ചുകളുമായി വണ്ടി യാത്ര തുടര്‍ന്നു. മറിഞ്ഞ ബോഗിയിലെ യാത്രക്കാരെ ബസ്സില്‍ വില്ലുപുരം, ട്രിച്ചി, സേലം എന്നിവിടങ്ങളില്‍ എത്തിച്ചു.

പരിക്കേറ്റ യാത്രക്കാരെ വിരുദാചലം സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം കാരണം മണിക്കൂറുകളോളം ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈയിലേയ്ക്കുള്ള വണ്ടികള്‍ കുംഭകോണം, സേലം എന്നിവിടങ്ങള്‍ വഴി തിരിച്ചുവിട്ടു.

പുലര്‍ച്ച ആറരയോടെയാണ് പാളത്തില്‍ നിന്ന് മറിഞ്ഞ ബോഗി പൂര്‍ണമായി നീക്കം ചെയ്തത്. കടലൂര്‍ ജില്ലാ കളക്ടര്‍ എസ്.സുരേഷ്‌കുമാറും മുതിര്‍ റെയില്‍വെ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :