കൊച്ചിയിലെ യാത്രാ ബോട്ടുകളുടെ യോഗ്യത പരിശോധിക്കും: കെ ബാബു

   ഫോർട്ട്കൊച്ചി , രമേശ് ചെന്നിത്തല , ബോട്ട് അപകടം , കെ ബാബു
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (11:54 IST)
ഫോർട്ട്കൊച്ചിയിൽ യാത്രാബോട്ടിൽ മത്സ്യബന്ധന വന്നിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ യാത്രാ ബോട്ടുകളുടെയും യോഗ്യത പരിശോധിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ ബാബു. മതിയായ യോഗ്യതയില്ലാത്തവയുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

യാത്രാബോട്ടിൽ മത്സ്യബന്ധന ബോട്ടിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ആഭ്യന്തര മന്ത്രി ഇന്ന് പറഞ്ഞു. പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപാ വീതവും നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഫോർട്ട് കൊച്ചിയിൽ യാത്രാബോട്ടിൽ മത്സ്യബന്ധന ബോട്ടിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കണ്ടക്കടവ് പുത്തൻതോട് കുഞ്ഞുമോൻ- സിന്ധു ദമ്പതികളുടെ മകളും മഹാരാജാസ് കോളജിലെ ബികോം ബിരുദ വിദ്യാർഥിനിയായ സുജീഷ (17), ഷിൽട്ടൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സുജീഷയുടെ ചെല്ലാനം ഹാർബറിൽ നിന്നും ഷിൽട്ടന്റേത് കണ്ണാമാലിയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. അപകടത്തിൽ മരിച്ച സിന്ധുവിന്റെ മകളാണ് സുജിഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :