ഹിമാചൽ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 പേർ കൊല്ലപ്പെട്ടു

ഷിംല| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (20:16 IST)
ഹിമാചൽ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. ഹിമാചൽ പ്രദേശിലെ കിനോറില്‍ ഇന്ന് വൈകിട്ട് നാലു മണിയോടെയാണ്
സംഭവം. റാംപുരിൽ നിന്ന് റേഖോഖ് പിയോയിലേക്ക് പോവുകയായിരുന്ന ബസാണ് 200 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞത്.

റോഡിൽ നിന്നും തെന്നിപ്പോയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 15
പേർ സംഭവസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. മൂന്നു പേർ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും സഹായം ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :