മോഡി സര്‍ക്കാറിന്റെ ആദ്യ പൊതുബജറ്റ് ഇന്ന്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 10 ജൂലൈ 2014 (07:44 IST)
നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ആദ്യ പൊതുബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ബജറ്റ് അവതരണം തുടങ്ങുക. ബജറ്റിനു മുന്നോടിയായി ബുധനാഴ്ച പുറത്തിറങ്ങിയ സാമ്പത്തിക സര്‍വേപ്രകാരം വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഭക്ഷണം, ഇന്ധനം, വളം എന്നിവക്കായി നല്‍കുന്ന സബ്സിഡിയില്‍ കുറവുവരുത്തിയുള്ള തീരുമാനങ്ങളാവും ധനമന്ത്രി പ്രഖ്യാപിക്കുക.

സബ്‌സിഡികള്‍ വെട്ടിക്കുറച്ചും പരിഷ്‌കരിച്ചും സ്വകാര്യ നിക്ഷേപത്തിന്‌ ഊന്നല്‍ നല്‍കിയും മാത്രമേ സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ കഴിയൂ എന്നും സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ ഈ വര്‍ഷം 5.4- 5.9 ശതമാനം വരെയാകുമെന്ന് സര്‍വേ കണക്കുകൂട്ടുന്നു. സ്‌ഥിരതയുള്ള സര്‍ക്കാരിന്‌ മെച്ചപ്പെട്ട നിക്ഷേപസൗഹാര്‍ദാന്തരീക്ഷം സൃഷ്‌ടിക്കാനാകുമെന്ന്‌ സര്‍വേ പറയുന്നു. രാജ്യത്തിന്റെ സാമ്പത്തികരംഗം വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും മെച്ചപ്പെടുത്താനുള്ള വഴികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ആഗോള തലത്തിലുള്ള അരക്ഷിതാവസ്‌ഥ മൂലം ഇന്ധനവിലയില്‍ മാറ്റമുണ്ടാകുന്നതും മഴലഭ്യത കുറയുന്നതും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചേക്കാമെന്ന മുന്നറിയിപ്പും സര്‍വേ നല്‍കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :